കൊച്ചി: കുട്ടനാട്ടിൽ മത്സ്യകൃഷി വികസനം ലക്ഷ്യമിട്ട് പൈലറ്റ് പ്രൊജക്ടുമായി കേന്ദ്ര സർക്കാർ. മത്സ്യകർഷകരുടെ ഉപജീവനം മെച്ചപ്പെടുത്താൻ സഹായകരമാകുന്ന രീതിയിൽ കുട്ടനാട് മേഖലക്ക് അനുയോജ്യമായ വിവിധ മത്സ്യകൃഷിരീതികൾ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യന്റെ അധ്യക്ഷതയിൽ
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ചേർന്ന യോഗത്തിലാണ് തീരുമാനം.
ആധുനികവും പരമ്പരാഗതവുമായ മത്സ്യകൃഷി രീതികൾ നടപ്പിലാക്കി കർഷകർക്കിടയിൽ പ്രചരിപ്പിക്കുന്നതിന് കേന്ദ്ര ഫിഷറീസ് വകുപ്പ് നടപടികൾ സ്വീകരിക്കും. ......
ചെങ്ങന്നൂർ :- മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്താ തോമസ് മാർ അത്താനാസിയോസിൻ്റെ ഏഴാമത് ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് അദ്ദേഹം കബറടങ്ങിയിരിക്കുന്ന ഓതറ സെൻ്റ് ജോർജ് ദയറായിലേക്ക് ബഥേൽ അരമനയിൽ നിന്നും പദയാത്ര നടന്നു. പദയാത്ര ഭദ്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്തു. ......
ആലപ്പുഴ: ഉഷ്ണതരംഗത്തെ തുടർന്ന് പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറിയതിനെ തുടർന്ന് വലിയതോതിലുള്ള വിളനാശം നേരിട്ട കർഷകരിൽ നിന്നും കൃഷി വകുപ്പ് നേരിട്ട് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേന സംഭരിച്ച നെല്ലിന് സംഭരണ തുകയായി 1 കോടി 17 ലക്ഷം അനുവദിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് പ്രസ്താവിച്ചു. ......
ചേർത്തല : പുതു തലമുറ അധ്യാപകരിലെ കലാകാരന്മാരെ പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി ഓഗസ്റ്റ് 26 ന് പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ശ്രീനാരായണ ബി.എഡ്. കോളേജിൽ ചലച്ചിത്ര പരിശീലന പരിപാടികൾക്ക് തുടക്കം കുറിക്കും.
തിരക്കഥ, അഭിനയം, സംവിധാനം, ക്യാമറ തുടങ്ങി ചലച്ചിത്ര മേഖലയിലെ വിവിധ വിഭാഗങ്ങളിൽ ആണ് പരിശീലനം നൽകുന്നത്.
ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ പ്രശസ്ത ചലച്ചിത്ര പ്രവർത്തകനായ ജോയ് കെ. ......
ചെങ്ങന്നൂർ: കേന്ദ്രസർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കും കേരളത്തോടുള്ള കടുത്ത അവഗണനയിലും പ്രതിഷേധിച്ച് സെപ്റ്റംബർ പത്ത് മുതൽ പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കാൻ രാഷ്ട്രീയ ജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു. ഭവന സന്ദർശനം, വിശദീകരണ യോഗങ്ങൾ, രാഷ്ട്രീയ പ്രചരണ ജാഥ എന്നിവ സംഘടിപ്പിക്കും. ......
ചെങ്ങന്നൂർ : യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെണ്ണുക്കര, മല്ലപ്പള്ളിപ്പടി, തെക്കുംമുറിയിൽ മഹേഷ് കുമാറി(40)നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ......
ചെങ്ങന്നൂര്‍: ടിപ്പര്‍ ലോറികളില്‍ അലക്ഷ്യമായി മണ്ണ് കൊണ്ടുപോകുന്നതിനെതിരെ നഗരസഭാ വൈസ് ചെയര്മാന് കെ. ഷിബുരാജന്‍ ആര്‍ഡിഒയ്ക്കും ഡിവൈഎസ്പിയ്ക്കും ജോയിന്റ് ആര്.റ്റി.ഒയ്ക്കും പരാതി നല്കി. ......
സാഹിത്യ നിരൂപകനും ഗുരുദേവ ദർശന പ്രഭാഷകനും പ്രചാരകനുമായ ഡോക്ടർ എം എം ബഷീറിന്റെ സപ്തതി ആഘോഷം സെപ്റ്റംബർ 7 ഞായറാഴ്ച 4. 00 മണിക്ക് മാന്നാർ എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവന്റെ ജയന്തി മഹാസമ്മേളനത്തോടനുബന്ധിച്ച് നടത്തുന്നു. ......
ചെങ്ങന്നൂർ: കേരളത്തിലെ കർഷകർ നേരിടുന്ന ഗുരുതര പ്രതിസന്ധി സർക്കാർ അടിയന്തരമായി പരിഹരിക്കണമെന്ന്* കേരള കർഷക യൂണിയൻ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കർഷക സെമിനാർ ആവശ്യപ്പെട്ടു. സെമിനാർ കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗണേഷ് പുലിയൂർ* ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡണ്ട് അനിയൻ കോളൂത്ര അധ്യക്ഷത വഹിച്ചു. ......